Advertisement

ആലപ്പാട്; ഒരു ജനതയുടെ പ്രശ്നങ്ങള്‍ ലോകശ്രദ്ധയിലെത്തിക്കാന്‍ രതീഷിന്റെ സാഹസിക പ്രകടനം

January 10, 2019
Google News 0 minutes Read

കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിലെ  ജനതമാത്രം അനുഭവിക്കുന്ന  നിയമ ലംഘനം, കേരളം പോലൊരു സംസ്ഥാനത്ത് മാത്രം അറിയേണ്ട, ചര്‍ച്ചയായി മാറേണ്ടിയിരുന്ന ഒരു പ്രശ്നം ലോകശ്രദ്ധയിലെത്തിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ നടത്തിയ സാഹസിക പ്രകടനം കൂടി സേവ് ആലപ്പാട് എന്ന ക്യാമ്പെയിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പത്ത് കിലോമീറ്റര്‍ ദൂരം കൈകാലുകള്‍ ബന്ധിച്ച് ഈ യുവാവ് ടി എസ് കനാല്‍ നീന്തിക്കയറിയത്  പിറന്ന നാടിനും മണ്ണിനും വേണ്ടിയായിരുന്നു, കടലെടുക്കുന്ന സ്വന്തം മണ്ണിനെ കൂടി കരയ്ക്ക് അടുപ്പിക്കുന്നതിനായിരുന്നു ആ സാഹസികത.


ആലപ്പാട്ടെ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് രതീഷ് പത്ത് കിലോമീറ്റര്‍ ദൂരം കൈകാലുകള്‍ ബന്ധിച്ച് നീന്തിയത്. ഗിന്നസ് റെക്കോര്‍ഡ് അടക്കം ഏഴ് റെക്കോര്‍ഡിലേക്കാണ് രതീഷ് ഡിസംബര്‍ 27ന് ഊളിയിട്ടത്. ആ റെക്കോര്‍ഡ് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ റെക്കോര്‍ഡിന് പിന്നിലെ ഉദ്ദേശത്തെ കൂടി ലോകം ചര്‍ച്ച ചെയ്യുമെന്ന ധൈര്യമാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നതെന്ന് രതീഷ് പറയുന്നു.
കടലോര ഗ്രാമം കടലിലാണ്ട് പോകാതിരിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രതീഷ് ടിഎസ് കനാലിലൂടെ പത്ത് കിലോമീറ്റര്‍ നീന്തിയത്. ആലപ്പാട് പണിക്കര്‍ കടവ് പാലത്തിന് സമീപത്ത് നിന്ന് ആയിരം തെങ്ങിലാണ് രതീഷിന്റെ സാഹസിക നീന്തല്‍ പ്രകടനം അവസാനിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡ് ബുക്ക്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ ലക്ഷ്യമിട്ടായിരുന്നു സാഹസിക പ്രകടനം. കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമരസമിതിയുടെ സജീവ പ്രവര്‍ത്തകനായ രതീഷ് കൊല്ലം കടപ്പുറത്തെ ലൈഫ് ഗാര്‍ഡ് ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here