Advertisement

സൗദിയില്‍ നാല്‍പ്പതിനായിരം വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു

January 10, 2019
Google News 1 minute Read
saudi driving

നാല്‍പ്പതിനായിരം വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായി സൗദി ട്രാഫിക് മേധാവി. വനിതാ ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണം കൂട്ടുമെന്നും സൗദി ട്രാഫിക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.

Read More: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം

സൗദിയില്‍ ഇതിനകം 40,000 ത്തിലധികം വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായി സൗദി ട്രാഫിക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമിയാണ് അറിയിച്ചത്. ട്രാഫിക് വകുപ്പ് ഓഫീസ് മേധാവികളുടെ സംഗമത്തിനു ശേഷമാണ് പുതിയ കണക്ക് പുറത്തു വിട്ടത്. വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ മാതൃകാപരവും അന്താരാഷ്ട്ര നിലവാരത്തോട് കൂടിയതുമാണെന്നും ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണം കൂട്ടുമെന്നും ട്രാഫിക് മേധാവി പറഞ്ഞു. റോഡിലെ സിഗ്‌നലുകളും ട്രാഫിക് വ്യവസ്ഥകളും പാലിക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Read More: ‘ആത്മാന്വേഷിയായിരുന്നു, പുലര്‍ച്ചെ മൂന്നിന് ഉണരും’; ഹിമാലയ ജീവിതത്തെ കുറിച്ച് മോദി

അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, നിയമലംഘനം എന്നിവ നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍ ആരംഭിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു. തുടക്കത്തില്‍ 150 സാധാരണ വാഹനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ പദ്ധതി വിപുലമാക്കുമെന്നും ട്രാഫിക്ക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here