തലൈവര്‍ ചിത്രവും ‘പൊക്കി’ തമിഴ് റോക്കേഴ്‌സ്

Rajanikanth Petta

ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ട് റിലീസിനെത്തിയ രജനികാന്ത് ചിത്രം ‘പേട്ട’ ഇന്റർനെറ്റിൽ. ഇന്ന് റിലീസ് ചെയ്ത പടം മണിക്കൂറുകൾക്കകമാണ് നെറ്റിൽ എത്തിയത്. കുപ്രസിദ്ധ സെെറ്റായ ‘തമിഴ് റോക്കേഴ്സി’ന്റെ പേജിലാണ് എച്ച്.ഡി പ്രിന്റോടെ ചിത്രം പ്രചരിക്കുന്നത്. പേട്ടക്ക് പുറമെ, അജിത്തിന്റെ വിശ്വാസവും ചോർന്നതായി റിപ്പോർട്ടുകളുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനിക്ക് പുറമെ, നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് പേട്ടയില്‍ അണിനിരക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More