മോഡിയുടെ ‘ഹിമാലയ ജീവിതം’ ഏറ്റെടുത്ത് ട്രോളന്മാര്‍

modi troll

പതിനേഴാം വയസ്സില്‍ താന്‍ ഹിമാലയത്തിലായിരുന്നപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണരുകയും കൊടുംതണുപ്പില്‍ കുളിക്കുകയും ചെയ്യുമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ ഹിമാലയന്‍ ജീവിതത്തെ കുറിച്ച് വാചാലനായത്. സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കുളിക്കുമായിരുന്നുവെന്നും വെള്ളത്തിന്റെ തണുപ്പ് തനിക്ക് ഊഷ്മളമായ അനുഭൂതിയാണ് ഉണ്ടാക്കിയതെന്നുമാണ് മോഡി അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ട്രോളന്മാര്‍ക്ക് ഊര്‍ജ്ജം നല്‍കിയിരിക്കുന്നത്. ട്രോളുകള്‍ കാണാംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More