Advertisement

രാമക്ഷേത്രം ഉടൻ നിർമ്മിക്കും : അമിത് ഷാ

January 11, 2019
0 minutes Read
amit shah

ഭരണഘടനയ്ക്കുള്ളിൽ നിന്ന് രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. നിലവിൽ കേസ് സുപ്രീം കോടതിയിൽ ആണ്. രാമക്ഷേത്രനിർമ്മാണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ സമിതി യോഗം ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാരിൻറെ ഭരണം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഇപ്പോൾ ജാലവിദ്യ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പ് അജണ്ടയിലാണ് രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് അമിത് ഷാ പറയുന്നത്. മുഖമില്ലാത്ത മുന്നണിയും ബി.ജെ.പി യും തമ്മിലാണ് 2019 ലെ മത്സരമെന്ന് ദേശിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ധ്യക്ഷൻ അമിത്ഷാ പറഞ്ഞു. ശബരിമല പ്രക്ഷോഭ സമയത്ത് മരണപ്പെട്ട സംഘപരിവാർ പ്രവർത്തകർക്ക് ദേശീയ സമ്മേളനം ആദരാഞ്ജലികളർപ്പിച്ചു.

ഫിർ ബി എക് ബാർ മോദി സർക്കാർ ; 2019 ലെ വിജയ സമവാക്യങ്ങൾ ബി.ജെ.പി യ്ക്ക് അനുകൂലമായെന്ന് ധ്വനിപ്പിയ്ക്കുന്ന വിധത്തിലാണ് ദേശിയ സമിതി യോഗത്തിന് ഡൽഹിയി തുടക്കമായത്. സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി അധ്യക്ഷൻ കേന്ദ്രത്തിൽ അധികാരത്തുടർച്ച ഉറപ്പാണെന്ന് വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണം എറ്റവും വേഗം പൂർത്തിയാകും.

ദ്വിദിന ദേശിയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12,000 പ്രവർത്തകരാണു പങ്കെടുക്കുന്നത്. സമ്മേളനം ശബരിമല പ്രക്ഷോഭ കാലത്ത് മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

വാജ്‌പേയിയുടെ സാന്നിധ്യമില്ലാത്ത ആദ്യ കൗൺസിൽ യോഗമാണ് ഇന്ന് ആരംഭിച്ചത്. രാഷ്ട്രിയ പ്രമെയം നാളെ സമ്മേളനം ചർച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top