Advertisement

ആലപ്പാട്ടെ കരിമണൽ കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി; ഇതി ജയരാജന്‍

January 12, 2019
Google News 0 minutes Read
ep jayarajan

ആലപ്പാട്ടെ കരിമണൽ കള്ളക്കടത്ത് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇപി ജയരാജൻ. നിലവില്‍ കരയിടിഞ്ഞ് പ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്താണെന്ന് പരിശോധിക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
ഖനനവിരുദ്ധ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. ആലപ്പാട് ഐആര്‍ഇ ഖനനത്തിനെതിരെ നാട്ടുകാര്‍ സമരം തുടരുന്നതിനിടെയാണ് പ്രശ്നം വഴിതിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ആലപ്പാട് കരിമണല്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത് വന്നു. തമിഴ്നാട് കേന്ദ്രമാക്കിയുള്ള സംഘമാണ് പിന്നിലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയ മന്ത്രി ആലപ്പാട്ടെ നിലവിലെ പ്രശ്നം പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here