സിഡ്നിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. 289 റണ്‍സെന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെയും (133) മഹേന്ദ്രസിംഗ് ധോണിയുടെയും(51) പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിപ്പിടിക്കാനായില്ല. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ആദ്യമത്സരത്തിലെ ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ1-0 ത്തിന് മുന്നിലായി.
നാലു വിക്കറ്റെടുത്ത റിച്ചാര്‍ഡ്സനും രണ്ടു വിക്കറ്റു വീഴ്ത്തിയ ജേസണ്‍ ബെഹ്റന്ഡ്രോഫുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മത്സരത്തില്‍ തിളങ്ങിയ രോഹിത്ശര്‍മ്മയും മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയും പുതിയ നാഴികക്കല്ലുകളും പിന്നിട്ടു. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10,000 റണ്‍സ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യ-ഓസ്ട്രേലിയ മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം രോഹിത്ശര്‍മ്മയും സ്വന്തമാക്കി. 1622 റണ്‍സ് നേടിയ ഓസിസ് താരം ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡാണ് രോഹിത് ശര്‍മ്മ മറികടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here