ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസ് പ്രതികളെ വിട്ടയച്ച സംഭവം; സർക്കാർ സുപ്രീം കോടതിയിലേക്ക്

ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 2009 ൽ വിട്ടയച്ചവരിൽ ബിജെപി നേതാവ് കെടി ജയകൃഷണൻ വധക്കേസിലെ പ്രതികളും സി പി എം പ്രവർത്തകനെ കൊല ചെയ്ത ബിജെപി അംഗവും ഉൾപ്പെടും. വിട്ടയച്ചവരെ 8 വർഷത്തിനു ശേഷം കണ്ടെത്തുക പ്രയാസമാണെന്നാണ് സർക്കാർ വാദം. അപ്പീൽ സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്
2011ല്‍ വി.എസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് തടവ്പുള്ളികള്‍ക്ക് ശിക്ഷയിളവ് നല്‍കിയത്. എട്ട് വര്‍ഷത്തിനിപ്പുറം ഇവരെ കണ്ടെത്തുക പ്രയാസകരമാണെന്ന വാദമാണ് സര്‍ക്കാരിന്റേത്. പലരും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നുണ്ടെന്നും വീണ്ടും ജയിലിലടയ്ക്കുന്നത് വലിയ സാമൂഹ്യപ്രശ്നമാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സർക്കാർ ശുപാർശയോടെ തടവുകാരെ വിട്ടയക്കാന്‍ സാധിക്കും. ഈ അവകാശനത്തിന്‍ മേലുള്ള കടന്നു കയറ്റമാണ് ഹൈക്കോടതി
വിധിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
അതേസമയം ക്രിമിനൽ ചട്ടപ്രകാരം ജീവപര്യന്ത ശിക്ഷിച്ച തടവുകാരന് 14 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചാൽ മാത്രമേ വിടുതലിന് അർഹതയുള്ളൂ. എന്നാല്‍10 വർഷം തടവ് പൂർത്തിയാക്കിയ 209 പേരെയാണ് വിട്ടയച്ചത്. ഇതില്‍ ബിജെപി നേതാവ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് പ്രതികളുമുണ്ട്. വിട്ടയച്ചവരുടെ പട്ടിക ഗവർണർ പരിശോധിച്ചശേഷം അനർഹരായവരുണ്ടെങ്കിൽ വീണ്ടും തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു നേരത്തെ കോടതി വിധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here