തിരുവാഭരണ ഘോഷയാത്ര ആദ്യ ദിനത്തിലെ പ്രയാണം പൂർത്തിയാക്കി

മകര സംക്രമ പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ആദ്യ ദിനത്തിലെ പ്രയാണം പൂർത്തിയാക്കി. അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ് പേടക വാഹകർ തങ്ങുന്നത്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സംഘം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് അയിരൂരിലെത്തിയത്. പുലർച്ചെ വീണ്ടും പ്രയാണം തുടങ്ങുന്ന തിരുവാഭരണ യാത്ര ഇടപ്പാവൂർ, റാന്നി , വടശ്ശേരിക്കര, പ്രയാർ, പെരുന്നാട് എന്നിവിടങ്ങൾ വഴി ളാഹ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും. 14ന് വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തുക. വൻ സുരക്ഷയാണ് ഘോഷയാത്രയ്ക്കായി ഒരുക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here