ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാള് മത്സരിക്കില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല. ഇതേസമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്.
”ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാള് മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും”. – സഞ്ജയ് സിങ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here