Advertisement

സംസ്ഥാനത്തെ അക്രമങ്ങള്‍; ബിജെപിയുടെ നിവേദനത്തില്‍ റിപ്പോർട്ട് സമർപ്പിയ്ക്കാൻ നിര്‍ദേശം (24 Exclusive)

January 13, 2019
Google News 0 minutes Read
sabarimala protest

സംസ്ഥാനത്തെ അക്രമങ്ങൾ സംബന്ധിച്ച് ബി.ജെ.പി സംഘം നൽകിയ നിവേദനത്തിൽ റിപ്പോർട്ട് സമർപ്പിയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് രാഷ്ട്രപതിയുടെ നിർദേശം. ഇന്നലെ വൈകിട്ടാണ് രാഷ്ട്രപതിഭവൻ ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ റിപ്പോർട്ട് ഗവർണ്ണർ കേന്ദ്രസർക്കാരിന് കൈമാറി.
സംസ്ഥാനത്തെ അക്രമങ്ങൾ സംബന്ധിച്ച് ബി.ജെ.പി സംഘം നൽകിയ നിവേദനത്തിൽ രാഷ്ട്രപതി ഭവൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. നിവേദനത്തിന്റെ പകർപ്പും നിർദേശവും ശനിയാഴ്ച വൈകിട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറി. ബി.ജെ.പി സംഘം നൽകിയ നിവേദനത്തിലെ വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം 24 നോട് സ്ഥിരീകരിച്ചു.

രാഷ്ട്രപതിയുടെ ഉത്തരവിൽ തുടർനടപടി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചേരുന്ന ആഭ്യന്തരവകുപ്പിന്റെ ഉന്നതാധികാര സമിതി തീരുമാനിയ്ക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെട്ട സമിതിയാണ് ഇത്. അതേസമയം മുഖ്യമന്ത്രി നൽകിയ റിപ്പോർട്ട് ഗവർണ്ണർ കേന്ദ്രസർക്കാരിന് കൈമാറി. . ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച ഈ റിപ്പോർട്ടും ഉന്നതാധികാര സമിതിയാകും പരിഗണിയ്ക്കുക. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ കേന്ദ്ര എജൻസികളുടെ റിപ്പോർട്ടിനൊപ്പം വിലയിരുത്തും. അടുത്ത ദിവസം പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും സംസ്ഥാനം സന്ദർശിയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇനിയുള്ള ഒരോ നീക്കങ്ങൾക്കും വലിയ പ്രാധാന്യമാകും ഉണ്ടാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here