Advertisement

കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം നടത്തിയത് റെക്കോർഡ് സ്വർണവേട്ട

January 14, 2019
Google News 0 minutes Read
47 crore worth gold seized from calicut airport

കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം നടത്തിയത് റെക്കോർഡ് സ്വർണവേട്ട. 47 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വർണമാണ് കഴിഞ്ഞവർഷം എയർ കസ്റ്റംസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ടാവും വിമാനത്താവളത്തിലെ സ്വർണ്ണകടത്തിനും. അന്ന് മുതൽ തന്നെ സ്വർണ്ണകടത്ത് പിടികൂടുന്നതും നിത്യവാർത്തയാണ്. എന്നാൽ സ്വർണവേട്ടയിൽ സർവകാല റെക്കോർഡിട്ടിരിക്കുകയാണ് കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 47.02 കോടിരൂപ വിലമതിക്കുന്ന അനധികൃത സ്വർണമാണ് കഴിഞ്ഞവർഷം എയർ കസ്റ്റംസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.വിമാനത്താവളം വഴി സ്വർണം കടത്താനുള്ള 529 ശ്രമങ്ങളാണ് പോയവർഷം കസ്റ്റംസ് പരാജയപ്പെടുത്തിയത്.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ 2018ൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചതും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണവേട്ടയാണ് കഴിഞ്ഞവർഷം നടന്നതെന്നാണ് എയർ കസ്റ്റംസിന്റെ നിഗമനം. കഴിഞ്ഞ വർഷത്തെ 159 കിലോഗ്രാം സ്വർണം പിടികൂടിയപ്പോൾ 2017 ൽ ഇതു 51 കിലോഗ്രാം മാത്രമായിരുന്നു. കഴിഞ്ഞവർഷം മേയ് മാസത്തിൽ മാത്രം
62 കേസുകളിലായി 21.64 കിലോഗ്രാം സ്വർണം പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here