നീതി സമരങ്ങളെ കുരിശേറ്റുന്ന സഭ (സിംഹാസനപ്പോരിൽ അഭിരമിക്കുന്ന അഭിനവ പത്രോസുമാരോട് ചിലത്)

കർദിനാളിന്‍റെ ഭൂമി പ്രശ്നം, ബിഷപ്പിനെതിരെ ഉയർന്ന ലൈംഗികാരോപണം, സഭാസമൂഹങ്ങളെ തമ്മിലടിപ്പിച്ച സ്വത്ത് വീതംവയ്ക്കൽ, എന്നിങ്ങനെ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ കേരളത്തിലെ ക്രൈസ്തവ സഭ ഇപ്പോൾ എന്തുചെയ്യുകയായിരിക്കും? അവർ ആത്മവിമർശനം നടത്തുകയായിരിക്കും. സഭയെ നന്നായി അറിയുന്നതിനാൽ ഒരു സത്യക്രിസ്ത്യാനിപോലും ഇങ്ങനെ മറുപടി നൽകില്ല. ഇനി ആത്മവിമർശനം പോട്ടെ അവർ അടങ്ങിയിരിക്കുമെന്ന് നമ്മൾ കരുതിയാൽ അതിനുപോലുമൊരുക്കമില്ലെന്ന നിലപാടിലാണ് സഭ. പറഞ്ഞുവരുന്നത് ദീപിക പത്രത്തിന്‍റെ എഡിറ്റോറിയൽ പേജിലെ ഏഴുകോളമെടുത്ത ആ ദീർഘലേഖനത്തെക്കുറിച്ച് തന്നെ. കത്തോലിക്കാ സന്ന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോൾ എന്ന വെണ്ടക്കാശീർഷകച്ചുവടിൽ അടുക്കി അച്ചടിച്ചുവന്ന ആ ലേഖനം വീണ്ടും വിളിച്ചുപറയുന്നു ഉറക്കെ വിളിച്ചുപറയുന്നു എത്രമേൽ സ്ത്രീവിരുദ്ധമാണീ സഭാധികാരികളെന്ന്…


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top