ഡിജിറ്റൽ ആശയവിനിമയം നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല

ഡിജിറ്റൽ ആശയവിനിമയം നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു . ആറ് ആഴ്ച്ചക്കകം മറുപടി നൽകണമെന്നും കോടതിയുടെ നിർദ്ദേശിച്ചു. ഡിസംബർ 20ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിന് എതിരെ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി.
കേന്ദ്രസർക്കാർ മറുപടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവൂ എന്ന് സുപ്രീം കോടതി പറഞ്ഞു. സ്വകാര്യതയിൽ കടന്ന് കയറാൻ അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകുന്ന ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന് കാട്ടിയുള്ള ഹർജിയിലാണ് കോടതി നടപടി. 10 അന്വേഷണ ഏജൻസികൾക്ക് നിരീക്ഷണത്തിന് അനുമതി നൽകിക്കൊണ്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here