വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി; ചിരിയടക്കാനാകാതെ നദാല്‍

nadal

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ ആരംഭിച്ച റാഫേല്‍ നദാല്‍ ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. മത്സരം വിജയിച്ചു എന്നതല്ല നദാലിനെ താരമാക്കിയത്. വിജയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് നദാല്‍ വാര്‍ത്തകള്‍ ഇടം പിടിച്ചിരിക്കുന്നത്.

Read Also: നീതി സമരങ്ങളെ കുരിശേറ്റുന്ന സഭ (സിംഹാസനപ്പോരിൽ അഭിരമിക്കുന്ന അഭിനവ പത്രോസുമാരോട് ചിലത്)

വിജയ ശേഷമുള്ള നദാലിന്റെ വാർത്താ സമ്മേളനവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. മാധ്യമങ്ങളുമായുള്ള അഭിമുഖത്തിനിടെ, കൂട്ടത്തിലുള്ള ഒരാൾ ഉറങ്ങുന്നത് നദാലിന്റെ ശ്രദ്ധയിൽ പെടുകയായരുന്നു. എന്നാൽ ഇതു കണ്ട് ചിരിയടക്കാൻ നദാലിന് സാധിച്ചില്ല. ‘എനിക്കറിയാം, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നതിന് കണ്ണടച്ച് പിടിച്ചിരിക്കുകയാണ് അദ്ദേഹം’ എന്ന കമന്റും നദാൽ പാസാക്കി. ഹാളിലാകെ ചിരിപടര്‍ത്തിയ നദാലിന്റെ ഈ വീഡിയോ, ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റർ വഴി ഷെയർ ചെയ്യുകയുമുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top