ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വിരമിച്ചു

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
ഇത്തരമൊരു തീരുമാനെമെടുക്കാൻ വളരെ പ്രയാസമാണെന്നും ഇനിയും ഒരുപാട് വർഷം കളിക്കാൻ എനിക്ക് ഇഷ്ടമേയുള്ളൂ. പക്ഷേ ഇതാണ് വിടവാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമെന്നും അനസ് ട്വിറ്ററിലൂടെ പറഞ്ഞു.
Read Also: പ്രധാനമന്ത്രിയുടെ വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
അനസിന്റെ 11 കൊല്ലത്തെ രാജ്യാന്തര കരിയറാണ് ഇതോടെ അവസാനിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് രാജ്യത്തിനായി കളിക്കാനായതെന്നും അനസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here