അഡ്‌ലെയ്ഡ് ഏകദിനം: ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഷോണ്‍ മാര്‍ഷിന്റെയും (131) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (48) ബാറ്റിംഗ് മികവിലാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്. സ്‌ക്കോര്‍ 20 ല്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ചും (6) തൊട്ടുപിന്നാലെ അലക്‌സ് കാരിയും (18) പുറത്തായെങ്കിലും പിന്നീടെത്തിയ മാര്‍ഷ് ഒരറ്റത്തു പിടിച്ചുനിന്ന് രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതാണ് മാര്‍ഷിന്റെ 131 റണ്‍സ് നേട്ടം.അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്ലെന്‍ മാക്‌സ്‌വെലും മാര്‍ഷിന് പിന്തുണ നല്‍കിയതോടെയാണ് ഓസീസ് മികച്ച സ്‌ക്കോറിലേക്കെത്തിയത്.37 പന്തുകളില്‍ നിന്നാണ് മാക്‌സ്‌വെല്‍ 48 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യമത്സരം നഷ്ടമായ നഷ്ടമായ ഇന്ത്യയ്ക്ക്് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here