ഏഷ്യന്‍കപ്പിലെ തോല്‍വി; ഇന്ത്യന്‍ കോച്ച് രാജിവെച്ചു

ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്തായതിനു പിന്നാലെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വെച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്‌റൈനോട് എതിരില്ലാത്തെ ഒരു ഗോളിന് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. തോല്‍വിയ്ക്കു പിന്നാലെയായിരുന്നു കോണ്‍സ്റ്റെൈന്റന്‍ രാജി പ്രഖ്യാപനം നടത്തിയത്. 2015 ലാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെ നൂറു റാങ്കിനുള്ളിലേക്കെത്തിച്ചത് ഇദ്ദേഹത്തിന്റെ പരിശീലനമികവായിരുന്നു.
ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ബെഹ്‌റൈനോട് അവസാനനിമിഷമാണ് ഇന്ത്യ പെനാല്‍റ്റി ഗോള്‍ വഴങ്ങിയത്. മത്സരത്തില്‍ സമനിലയെങ്കിലും നേടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യ മത്സരത്തില്‍ പുറത്തെടുത്തത്. മത്സരം ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങവെ പണായ് ഹല്‍ദര്‍ വരുത്തിയ പിഴവാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ബെഹ്‌റിന്‍ താരത്തെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു നിര്‍ണായക പെനാല്‍റ്റി പിറന്നത്. ഷോട്ട് എടുത്ത ജമാല്‍ റഷീദ് ലക്ഷ്യം കാണുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here