ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം നാളെ

പ്രമുഖ സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വൈകിട്ട് നാലുമണിയോടെ വിമാനമാർഗം എത്തിക്കുന്ന മൃതദേഹം കുറവൻകോണം പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
നാളെ രാവിലെ കലാഭവനിൽ പൊതുദർശനതിന് വെയ്ക്കും. ഉച്ചക്ക് 2 ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം . ഇന്നലെ രാത്രി എട്ടരയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. കരൾ മാറ്റിവെയ് ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here