Advertisement

തമ്പാനൂർ ബസ് ടെർമിനലിൽ ലോകോത്തര നിലവാരത്തില്‍ സിനിമ തിയറ്റര്‍; ഉദ്ഘാടനം ബുധനാഴ്ച

February 25, 2019
Google News 1 minute Read

തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള സിനിമാശാലയുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ.  ലെനിന്‍  സിനിമാസ് എന്ന് പേരിട്ട തിയറ്ററിന്റെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പേരാണ് സിനിമാശാലയ്ക്ക് നല്‍കിയിരിക്കുന്നത് .

തിരുവനന്തപുരം നഗരപരിധിയില്‍ കെഎസ്എഫ്ഡിസിയുടെ അഞ്ചാമത്തെ തിയേറ്ററാണ് ലെനിന്‍ സിനിമാസ്. തമ്പാന്നൂര്‍ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയില്‍ ഒരുങ്ങുന്ന തിയറ്ററില്‍ 150 പേര്‍ക്കാണ് സീറ്റിംഗ് സൗകര്യം. ചെര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്‌നപദ്ധതിയായിരുന്ന തിയറ്ററിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.

Read Moreലെനിന്‍ രാജേന്ദ്രന് ആദരവായി തിരുവനന്തപുരത്ത് പുതിയ തിയറ്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

4കെ – ത്രീ ഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങള്‍ തുടങ്ങി, മികച്ച സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപചെലവഴിച്ച് നാല് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് . ദിവസം  അഞ്ച് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക.

സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തിയറ്റര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here