Advertisement

ചിരട്ട ‘പാത്രം’ വില 3000രൂപ, ഓഫറോടെ 1365 (ഒരെണ്ണത്തിന്)!

January 15, 2019
0 minutes Read
Natural Coconut Shell Cup

ഒരു ചിരട്ടയ്ക്ക് എന്താ വില? അറിയില്ല എന്നാവും മറുപടി. ആ മറുപടിയേ നമുക്ക് അറിയൂ, കാരണം ഒരു ചിരട്ട വിറ്റുള്ള അനുഭവജ്ഞാനം നമുക്കില്ലെന്നത് തന്നെ. നാട്ടിന്‍ പ്രദേശങ്ങളില്‍ ലോഡ് കണക്കിന് ചിരട്ട ക്രൊപ്രകളങ്ങളില്‍ നിന്നൊക്കെ വിറ്റ് പോകാറുണ്ട്. എന്നാലും ഒരു ചിരട്ടയുടെ മാത്രം വില ചോദിച്ചാല്‍ അവര്‍ക്കും മുകളിലേക്ക് നോക്കേണ്ടി വരും. എന്നാല്‍ പ്രമുഖ ഓണ്‍ ലൈന്‍ സൈറ്റായ ആമസോണില്‍ ചിരട്ട പാത്രങ്ങള്‍ വില്‍ക്കാനുണ്ട്.  ഒരെണ്ണത്തിന്റെ വില 3000 രൂപയാണ്. ഇപ്പോള്‍ വലിയ ഓഫറിലാണ് വില്‍പ്പന, അമ്പത്തഞ്ച് ശതമാനം കിഴിവില്‍ 1365 രൂപയ്ക്ക് ചിരട്ട പാത്രം സ്വന്തമാക്കാം. അതും കേവലം ഒരെണ്ണം.
നമ്മുടെ നാട്ടിലും വീട്ടിലും വെറുതേ മുറ്റത്തും പറമ്പിലും കിടന്ന് അഴുകി പോകുന്ന ചിരട്ടകളുടെ എണ്ണം കൂടി എടുത്ത ശേഷം ഈ വിലയുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കിയേ.. എത്രമാത്രം ലക്ഷപ്രഭുക്കളാണ് നമ്മളടക്കം നമുക്ക് ചുറ്റും അല്ലേ?

ചിരട്ട പാത്രത്തിന്റെ വില്‍പ്പന ഇവിടെ 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top