Advertisement

സ്ക്കൂള്‍ കലോത്സവം; ഒരുമാസത്തിന് ശേഷം പാലക്കാട് ജില്ല സ്വര്‍ണ്ണക്കപ്പ് ഏറ്റുവാങ്ങി

January 15, 2019
Google News 1 minute Read
palakkad

ഒരു മാസം മുൻപ് നടന്ന 59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ പാലക്കാട് ജില്ല സ്വർണ്ണക്കപ്പ് ഏറ്റുവാങ്ങി. പ്രളയശേഷമുള്ള കലോത്സവത്തിൽ സമാപന സമ്മേളനം അടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കിയതിനാലാണ് കപ്പ് സമ്മാനിക്കാൻ വൈകിയത്. 930 പോയന്റുകളുമായാണ് പാലക്കാട് ജില്ല കോഴിക്കോടിന്റെ പിന്നിലാക്കി കപ്പ് സ്വന്തമാക്കിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മന്ത്രി എ.കെ ബാലനിൽ നിന്ന് കപ്പ് ഏറ്റുവാങ്ങി.
പന്ത്രണ്ട് വർഷമായി ഒന്നാം സ്ഥാനം നേടിയിരുന്ന കോഴിക്കോട് ജില്ലയെ തോൽപ്പിച്ചാണ് കഴിഞ്ഞ മാസം ആലപ്പുഴയിൽ നടന്ന സ്കൂൾ കലോത്സവത്തിൽ പാലക്കാട് മുന്നിലെത്തിയത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here