ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികളെ മുംബൈ ജയിലിലേക്ക് മാറ്റാൻ നിർദ്ദേശം

ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ മൂന്ന് പ്രതികളെ ബംഗളൂരു ജയിലിൽ നിന്നും മുംബൈ ാർദർറോഡ് ജയിലിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി. ആയുധക്കേസ് വിചാരണയ്ക്കായി മഹാരാഷ്ട്ര എടിഎസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. അമോൽ കലേ, അമിത് ബാദി, ഗണേഷ് മിസ്‌ക്കിൻ എന്നിവരെയാണ് മുംബൈ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
മുംബൈയിലെ നളസോപ്പാറയിൽ ആയുധങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇവരെ മൂന്ന് പേരെയും 2018 ഒക്ടോബറിൽ എ.ടി.എസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2017 ലെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് മൂന്നുപേരും ഇപ്പോൾ ബംഗളൂരിവിലെ സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here