കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി സർവീസുകൾ നിശ്ചലമാകും.. പണിമുടക്ക് ഒത്തുതീർക്കാൻ മാനേജ്‌മെന്റ് വിളിച്ചുചേർത്ത തൊഴിലാളി സംഘടനകളുടെ യോഗം പരാജയപ്പെട്ടു. അനിശ്ചിതകാല പണിമുടക്ക് പോലുള്ള വലിയ സമരം താങ്ങാൻ കെഎസ് ആർടിസിക് ആകുമെഎന്ന് നേതാക്കൾ ചിന്തിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു
ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ശമ്പളപരിഷ്‌കരണം സ്ഥാനക്കയറ്റം തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുക പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കു തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി പണിമുടക്ക് നടത്തുന്നത്. സമരം ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റ് വിളിച്ചു ചേർത്ത യോഗം ഫലം കണ്ടില്ല.ചർച്ചയിൽ ഉടനീളം ധിക്കാര പൂർണമായ സമീപനമാണ് ടോമിൻ ജെ തച്ചങ്കരി സ്വീകരിച്ചതെന്നും കെഎസ് ആർടിസിയെ തകർക്കാനുള്ളനീക്കമാണഅ നടക്കുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ആവശ്യങ്ങൾ പലതും നടപ്പാക്കിയതെന്നും മറ്റുള്ളവയിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു മാനേജ്‌മെന്റ് നിലപാടെടുത്തത്. സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനംഎടുക്കുമെന്ന് ടോമിൻതച്ചങ്കരി പറഞ്ഞു. വിഷയം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here