Advertisement

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; തൊഴിലാളി സംഘടനകളുമായുള്ള ചർച്ച ഇന്ന്

January 16, 2019
Google News 0 minutes Read
ksrtc strike from today midngith

കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് അർധരാത്രി മുതൽ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് അർധരാത്രിമുതലാണ്. പണിമുടക്ക് ഒഴിവാക്കാൻ തൊഴിലാളി സംഘടനകളുമായി രാവിലെ മാനേജ്‌മെന്റ് ചർച്ച നടത്തും

ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് നൽകിയ ഉറപ്പ് മാസങ്ങൾകഴിഞ്ഞിട്ടും പാലിക്കാത്തതാണ് പണിമുടക്കിന് കാരണം. ക്ഷാമ ബത്ത സർക്കാറിടപെട്ട് നൽകിയെങ്കിലും ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ശമ്പളപരിഷ്‌കരണം സ്ഥാനക്കയറ്റം തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളിൽ നടപടിയൊന്നും എടുത്തില്ല. മന്ത്രിതല യോഗത്തിലെ തീരുമാനം പോലും നടപ്പിലാക്കാത്ത മാനേജ് മെന്റിൽ പതീക്ഷയില്ലെന്നാണ് സമരസമിതി നിലപാട്

ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുന്നതോടൊപ്പം പിരിച്ചുവിട്ട മുഴുവൻ താൽക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന ആവശ്യം കൂടി സംയുക്ത ട്രേഡ് യൂണിയൻ സമിതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. സിഎംഡി ടോമിൻ ജെ തച്ചങ്കരി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം രാവിലെ 10 മണിക്കാണ്. യോഗത്തിൽ തീരുമാനം ആയില്ലെങ്കിൽ ഇടപെടുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here