‘ധോണി സ്റ്റംപിംഗിനെ സ്‌നേഹിക്കുന്നതുപോലെ’; വീഡിയോ

dhoni stumping\

ധോണിയുടെ അതിവേഗ സ്റ്റംപിംഗിന് ആരാധകര്‍ ഏറെയാണ്. ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗ് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടുത്തോളം കൗതുകമുള്ള കാഴ്ചയാണ്. പല മത്സരങ്ങളിലും അത്തരമൊരു കാഴ്ചയും കാണാറുണ്ട്. ഇന്നലെ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ഏകദനിത്തിലും ധോണിയുടെ സ്റ്റംപിംഗ് പ്രേമം പ്രകടമായി.

ബാറ്റ്‌സ്മാന്‍ കണ്ണടച്ച് തുറക്കും മുന്‍പ് ബെയ്ല്‍ താഴെ വീണു. അത്ര വേഗമായിരുന്നു ധോണിയുടെ കൈകള്‍ക്ക്. സ്റ്റംപിംഗ് വീഡിയോ വൈറലായതിനു പിന്നാലെ ‘ധോണിയ്ക്ക് സ്റ്റംപിംഗിനോട് എന്തൊരു പ്രണയമാണ്’ എന്ന തരത്തില്‍ കമന്റുകളും വരാന്‍ തുടങ്ങി.

അഡ്‌ലെയ്ഡ് ഏകദനിത്തില്‍ 28-ാം ഓവറിലാണ് ധോണിയുടെ മാസ്മരിക സ്റ്റംപിംഗ്. മത്സരത്തിന്റെ 28-ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് രവീന്ദ്ര ജഡേജയാണ്. ഓസീസ് ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ വിക്കറ്റാണ് ധോണി സ്റ്റംപിംഗിലൂടെ ജഡേജക്ക് നേടി കൊടുത്തത്. ഓട്ട്‌സൈഡ് ഓഫിലേക്ക് എറിഞ്ഞ പന്ത് നിമിഷ നേരം കൊണ്ട് കൈപിടിയില്‍ ഒതുക്കി ധോണി സ്റ്റംപ് തെറിപ്പിച്ചു. ബാറ്റും കാലും ക്രീസിലേക്ക് എത്തിക്കാന്‍ ഹാന്‍ഡ്‌സ്‌കോംബ് അതിവേഗം പരിശ്രമിച്ചെങ്കിലും ധോണിയുടെ വേഗതയ്ക്ക് മുന്‍പില്‍ അത് വിഫലമായി. മൂന്നാം അംപയറുടെ തീരുമാനത്തിലേക്ക് പോലും കാര്യങ്ങള്‍ പോയില്ല. ധോണി ‘ഔട്ട്’ എന്ന് തന്നെ വിധിയെഴുതിയതോടെ ഹാന്‍ഡ്‌സ്‌കോംബ് കളം വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top