റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കോഴിക്കോട് സിറ്റി പോലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നു

നിരത്തുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുന്നതിനുമായി കോഴിക്കോട് സിറ്റി പോലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നു. സീറോ അവർ എന്ന് പേരിട്ടിരിക്കുന്ന വാഹന പരിശോധനയിൽ നിയമലംഘകർക്ക് പിഴയില്ല. പകരം ക്ലാസിന് പോകേണ്ടിവരും. ദിവസം ഒരു മണിക്കൂറാണ് സീറോ അവർ ആയി ആചരിക്കുന്നത്.നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കുന്നതാണ് പദ്ധതി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ആയി ചാർജ്ജെടുത്ത സഞ്ജയ് കുമാർ ഗുരുഡിൻ ഐപിഎസ് മുന്നോട്ട് വച്ച പദ്ധതിയാണ് സീറോ അവർ ഉൾപ്പെടുന്ന വാഹന പരിശോധനാ പരിഷ്കരണം. ഹെൽമറ്റ് നിർബന്ധമാക്കുക, അമിത വേഗം ഒഴിവാക്കുക, സീറ്റ് ബെൽറ്റമാക്കുക യാത്രക്കാരുടെ എണ്ണം അനുവദനീയമാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ഒഴിവാക്കുക, സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പ് വരുത്തി അപകടങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. കണ്ണൂർ ഡി സി പി ആയിരുന്ന കാലത്ത് അവിടെ വിജയകരമായി നടപ്പിലാക്കാൻ സാധിച്ച പദ്ധതിയാണ്.
ദിവസവും തിരഞ്ഞെടുക്കുന്ന ഒരു മണിക്കൂറിൽ സിറ്റിക്ക് കീഴിലുള്ള 60 ഇടങ്ങളിൽ പൊലീസിന്റെ സീറോ അവർ പരിശോധനയുണ്ടാകും. പിടിക്കപ്പെടുന്നവർക്ക് പെറ്റി ഇല്ല..പകരം പൊലീസ് തീരുമാനിക്കുന്ന ദിവസം ഒരു മണിക്കൂർ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here