Advertisement

കേരള ക്രിക്കറ്റ് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

January 17, 2019
Google News 0 minutes Read
Pinarayi Vijayan cm kerala

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആദ്യമായി പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്. കായിക മന്ത്രി ഇ.പി ജയരാജനും ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു.

113 റണ്‍സിന് ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം സെമി ഫൈനലില്‍ പ്രവേശിച്ചത്. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിനെ കേരളം പിടിച്ചുകെട്ടി. ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഗുജറാത്തിനെ 81 റണ്‍സിന് കേരളം ഓള്‍ഔട്ടാക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബേസില്‍ തമ്പി കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ബേസില്‍ തമ്പിയാണ് കളിയിലെ താരം. വിദര്‍ഭ – ഉത്തരാഖണ്ഡ് മത്സരത്തിലെ വിജയികളെ അടുത്ത വ്യാഴാഴ്ച സെമി മത്സരത്തില്‍ കേരളം നേരിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here