Advertisement

ഡല്‍ഹിയില്‍ ആം ആദ്മി – കോണ്‍ഗ്രസ് സഖ്യ സാധ്യതകള്‍

January 18, 2019
Google News 1 minute Read
delhi politics

ഡല്‍ഹിയില്‍ ആം ആദ്മി, കോണ്‍ഗ്രസ് സഖ്യ സാധ്യതകള്‍ ഉടലെടുക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ മഞ്ഞുരുകിയതായാണ് സൂചന. ആം ആദ്മി പാര്‍ട്ടിയെ മുന്‍ നിര്‍ത്തി ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ശ്രമം. ശത്രുവിന്റെ ശത്രു രാഷ്ടിയത്തിലും മിത്രമാണ്. ഡല്‍ഹിയില്‍ ഈ സൂത്രവാക്യമാണ് ബിജെപി വിരുദ്ധ സഖ്യമായി മാറുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

Read Also: മമതാ ബനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ മഹാസമ്മേളനം നാളെ

കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നത്. കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തുന്നതിന് തുല്യമെന്നു വരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ആരോപണ പ്രത്യാരോപണങ്ങള്‍ മയപ്പെടുത്താനാണ് ഇരുപാര്‍ട്ടികളുടെയും ഇപ്പോഴത്തെ തീരുമാനം.

Read Also: കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ: ആര്‍.എസ്.പി

നിലവില്‍ ഡല്‍ഹിയിലെ 7 സീറ്റുകളും ബിജെപിയുടെ കയ്യിലാണ്. അത് അം ആദ്മി പാര്‍ട്ടിയെ മുന്‍നിര്‍ത്തി തൂത്തുവാരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 5മുതല്‍ 6 സീറ്റുകള്‍ വരെ ആം ആദ്മിയ്ക്ക് നല്‍കി ഒന്നോ രണ്ടോ സീറ്റില്‍ മത്സരിക്കാനായിരിക്കും കോണ്‍ഗ്രസിന്റെ തിരുമാനം. ഡല്‍ഹിയില്‍ സംപൂജ്യരാകുന്നതിലും നല്ലത് രണ്ട് സീറ്റുകള്‍ എങ്കിലും വിജയിക്കുന്നതാണെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here