‘ശബരിമല വിഷയത്തിൽ ബിജെപി സമരം തുടരും; സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടായേക്കും’ : ശ്രീധരൻപിള്ള

ശബരിമല വിഷയത്തിൽ ബിജെപി സമരം തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം ഉണ്ടായേക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ശബരിമലയെ നിരീശ്വരവാദികളിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സംഘം ഗവർണർക്ക് കത്ത് നൽകി.
നേരത്തെ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാർ റിപ്പോർട്ട് റിവ്യൂ പെറ്റീഷനെ അട്ടിമറിക്കാനാനുള്ള ആസൂത്രിത ശ്രമമാണെന്നു കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഒരു വിധത്തിലും ശബരിമലയ്ക്ക് നീതി ലഭിക്കരുതെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇതിന് പിന്നിൽ. ലജ്ജയുണ്ടെങ്കിൽ പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കോടതിയലക്ഷ്യത്തിന് കേസടുക്കണമെന്നും പിണറായിയെ പോലെ നാണം കെട്ട മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here