Advertisement

ആം ആദ്മി പാർട്ടിയെ മുൻ നിർത്തി ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള ശ്രമവുമായി കോൺഗ്രസ്

January 19, 2019
Google News 1 minute Read
congress with aap conspires to defeat bjp in delhi

ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് തമ്മിലുള്ള സഖ്യ സാധ്യതകൾ ഉടലെടുക്കുന്നു. പാർട്ടികൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ മഞ്ഞുരുകിയതായാണ് സൂചന. ആം ആദ്മി പാർട്ടിയെ മുൻ നിർത്തി ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബി ജെ പി യുടെ പരാജയം ഉറപ്പാക്കുകയാണ് കോൺഗ്രസിന്റെ ശ്രമം. ശത്രുവിന്റെ ശത്രു രാഷ്ടിയത്തിലും മിത്രമാണ്. ഡൽഹിയിൽ ഈ സൂത്രവാക്യമാണ് ബിജെപി വിരുദ്ധ സഖ്യമായി മാറുന്നത്.

കോൺഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ആം ആദ്മി പാർട്ടി ഉയർത്തിയിരുന്നത്. കോൺഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോഡിയെ ശക്തിപ്പെടുത്തുന്നതിന് തുല്യമെന്നു വരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാൾ പറഞ്ഞിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾ മയപ്പെടുത്തതാണ് എന്നാൽ ഇരുപാർട്ടികളുടെയും ഇപ്പോഴത്തെ തിരുമാനം.

നിലവിൽ ഡൽഹിയിലെ 7 സീറ്റുകളും ബി.ജെ പി യുടെ കയ്യിലാണ്. അത് അംആദ്മി പാർട്ടിയെ മുൻനിർത്തി തൂത്തുവാരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 5മുതൽ 6 സീറ്റുകൾ വരെ ആം ആദ്മിയ്ക്ക് നൽകി ഒന്നോ രണ്ടോ സീറ്റിൽ മത്സരിക്കാനായിരിക്കും കോൺഗ്രസിന്റെ തിരുമാനം . ഡൽഹിയിൽ സംപൂജ്യരാകുന്നതിലും നല്ലത് രണ്ട് സീറ്റു കൾ എങ്കിലും വിജയിക്കുന്നതാണെന്ന ചിന്തയും ആയി കോൺഗ്രസ് പൊരുത്തപ്പെട്ട് കഴിഞ്ഞു എന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here