ഇനി പ്ലാന്‍ ‘സി’; സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം നാളെ അവസാനിപ്പിക്കും. 48 ദിവസമായി നടത്തിവരുന്ന ബിജെപി സമരം നാളെ രാവിലെ 10.30 ന് അവസാനിപ്പിക്കാന്‍ തീരുമാനമായി.
Read More: പതിനഞ്ചുകാരിയുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് ഫോണ്‍ രേഖകള്‍
സമരം പല ഘട്ടങ്ങളിലും വിജയമായിരുന്നു എന്നും അതിന്റെ തെളിവാണ് സമരത്തിനുണ്ടായ ജനപങ്കാളിത്തമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സമരവേദിയില്‍ പറഞ്ഞു. സമരത്തിന്റെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന കാര്യം ആലോചിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍, വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണ്ണ വിജയമെന്നു പറയാന്‍ കഴിയില്ലെന്നും സമരത്തിന്റെ അടുത്ത ഘട്ടം തുടരുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Read More: ‘ട്രോള്‍ സമര്‍പ്പയാമി’; ശശികലയുടെ ‘ശതം സമര്‍പ്പയാമി’ സൂപ്പര്‍ഹിറ്റാക്കി ട്രോളന്‍മാര്‍
അതേസമയം, നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും ശബരിമല വിഷയത്തിലുള്ള ബിജെപി സമരം തടരുമെന്നും ശബരിമല വിഷയത്തില്‍ നിന്ന് ബിജെപി പിന്നോട്ടില്ലെന്നും നേരത്തെ തന്നെ ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. നിരാഹാര സമരം അവസാനിപ്പിച്ചാലും മറ്റ് സമര മാര്‍ഗങ്ങളും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ഇതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here