‘ട്രോള്‍ സമര്‍പ്പയാമി’; ശശികലയുടെ ‘ശതം സമര്‍പ്പയാമി’ സൂപ്പര്‍ഹിറ്റാക്കി ട്രോളന്‍മാര്‍

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരെയും മറ്റുള്ളവരെയും പുറത്തിറക്കാന്‍ നൂറ് രൂപ എല്ലാവരും നല്‍കണമെന്ന കര്‍മ്മ സമിതിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് ട്രോളന്‍മാര്‍.

ശബരിമല കർമസമിതിയുടെ ‘ശതം സമർപ്പയാമി’ എന്ന് പേരിട്ട ധനശേഖരണത്തെ ട്രോളുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായ പ്രവർത്തകരെ ജാമ്യത്തിൽ പുറത്തിറക്കുന്നതിനു വേണ്ടിയാണ് കർമസമിതി ധനശേഖരം നടത്തുന്നത്.

കഴിഞ്ഞദിവസം ശബരിമല കർമസമിതി നേതാവ് കെ.പി ശശികല സോഷ്യൽ മീഡിയയിലൂടെ പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയത്.

Read Also; ‘ശതം സമര്‍പ്പയാമി’; ജയിലിലായ കര്‍മ്മഭടന്‍മാരെ രക്ഷിക്കാന്‍ നൂറ് രൂപ ആവശ്യപ്പെട്ട് ശശികല

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top