Advertisement

മരാമത്ത് മന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ടും കമാനം റോഡില്‍ തന്നെ!

January 20, 2019
Google News 0 minutes Read
maramath

മന്ത്രിയുടെ വരവ് അറിയിച്ച് നാദാപുരം ടൗണില്‍ സ്ഥാപിച്ച കമാനം മാറ്റാന്‍ പൊതുമരാമത്ത് വകുപ്പിന് സമയമായില്ല. കഴിഞ്ഞ മാസം 30 ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കൈനാട്ടി നാദാപുരം റോഡിന്റെ പ്രവൃത്തി ഉദ്ഘാനത്തിനായി നാദാപുരത്ത് എത്തുന്നതിന്റെ വിളംബരമായി ടൗണില്‍ റോഡരികില്‍ സ്ഥാപിച്ച കൂറ്റന്‍ കമാനമാണ് ഇപ്പോഴും ഇവിടെ തന്നെ കിടക്കുന്നത്. മന്ത്രിയുടെ വരവ് അറിയിച്ച് മരാമത്ത് വകുപ്പ് തന്നെയാണ് ബസ് സ്റ്റാന്റിന് മുന്‍ വശത്തായി കമാനം സ്ഥാപിച്ചത്. റോഡരികില്‍ കമാനങ്ങള്‍ പാടില്ലന്ന നിയമം കാറ്റില്‍ പറത്തി സര്‍ക്കാര്‍ തന്നെ നിയമ ലഘനം നടത്തുന്നത് വിവാദമായിരിക്കുകയാണ്. റോഡിലെക്ക് ചാഞ്ഞ് കിടക്കുന്ന ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച കമാനം ദിവസേന നൂറുക്കണക്കിന് യാത്രക്കാര്‍ക്ക് ജീവന് തന്നെ ഭീഷണിയാവുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here