Advertisement

സൗദിയില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

January 21, 2019
Google News 1 minute Read

സൗദി അറേബ്യയിലെ ഏഴ് പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, ഒരാഴ്ചയായി രാജ്യത്ത് അതിശൈത്യം തുടരുകയാണ്.

Read Also: സൗദിയില്‍ നിന്നും 7143 ഓളം സ്ഥാപനങ്ങള്‍ വിപണി വിട്ടതായി റിപ്പോര്‍ട്ട്

അന്തരീക്ഷത്തെ മൂടുന്ന കനത്ത പൊടിക്കാറ്റ് ദൃശ്യക്ഷമത കുറക്കും. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Read Also: ബൗണ്ടറി ലൈനില്‍ അമ്പരപ്പിച്ച് മക്കല്ലം; വീഡിയോ വൈറല്‍

പുണ്യ നഗരങ്ങളായ മദീന, മക്ക, അറാര്‍ ഉള്‍പ്പെടുന്ന വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ബാഹ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങള്‍, കിഴക്കന്‍ പ്രവിശ്യ, ഇതിന് പുറമെ നജ്‌റാന്‍, അല്‍ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശാനാണ് സാധ്യത.

Read Also: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-01-2019)

കഴിഞ്ഞ രണ്ട് ദിവസങ്ങളി ശക്തമായ പൊടിക്കാറ്റ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട 1380 പേര്‍ മദീനയിലെ 12 ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here