നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; പിണറായി വിജയന്‍

cm

നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ സിലബസ് കാലനുസൃതമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രളയ സഹായം സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് നിർഭാഗ്യകരമായ നിലപാടാണ് ഉണ്ടായത്.  യുഎഇയുടെ യുടെ സഹായം വാശിയോടെ വേണ്ടെന്ന് പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര അനുമതി നിഷേധിച്ചു. എന്തിനാണ് ഇതെല്ലാമെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top