കർഷക തൊഴിലാളികളുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫോറൻസിക് സർജന്റെ മൊഴി

poison

തിരുവല്ല പെരിങ്ങരയിലെ കർഷക തൊഴിലാളികളുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫോറൻസിക് സർജന്റെ മൊഴി. മത്തായി ഇശോ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് സര്‍ജന്‍ മൊഴി നൽകി. ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതായാണ് സർജൻ തിരുവല്ല സി.ഐക്ക് വിവരം കൈമാറിയത്. രണ്ടു പേരും ചികിത്സ തേടിയത് വ്യത്യസ്ത ദിവസങ്ങളിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മത്തായി ഇശോയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് തിരുവല്ല സി.ഐ വി.ആർ സന്തോഷ് പറഞ്ഞു.  അതേസമയം, കീടനാശിനി ശ്വസിച്ചാണ് സനിൽ കുമാർ മരിച്ചതെന്നും പോലിസ് സർജന്റെ മൊഴിയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top