Advertisement

കീടനാശിനികളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍

January 22, 2019
Google News 1 minute Read

സംസ്ഥാനത്ത് കീടനാശിനികളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്നതിന് നിമയത്തിൽ വ്യവസ്ഥ ചെയ്യും.

അതേസമയം, കീടനാശിനിഉപയോഗത്തിനിടെ തിരുവല്ലയിൽ കർഷകൻ മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായി കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. തിരുവല്ലയിൽ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കർഷകർ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നിയമ നിർമ്മാണത്തെക്കുറിച്ച് സർക്കാർ ആലോചിച്ചിരിക്കുന്നത്. ഇവിടെ കർഷകൻ ഉപയോഗിച്ച വിരാട് (Yellow) കാറ്റഗറി കീടനാശിനിയാണ്. ഇവ കേരളത്തിന് റക്കമെന്‍ഡ് ചെയ്തിട്ടുള്ളതല്ല. ഇത് സംസ്ഥാനത്ത് ഒരു തരത്തിലും ഉപയോഗിക്കാനും വിൽപന നടത്താനും പാടില്ല എന്നിരിക്കെയാണ് നിരോധിത കീടനാശിനി ഉപയോഗിച്ച് കർഷകൻ മരിച്ചിരിക്കുന്നത്.

ഇതിനാൽ തന്നെ വീരാട് അടക്കമുള്ള ഇത്തരം കീടനാശിനികൾ എങ്ങനെ കേരളത്തിൽ വിൽക്കപ്പെടുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് കർശനമായ നടപടികൾ കൈ കൊള്ളുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ആലപ്പുഴയിൽ പറഞ്ഞു.

കീടനാശിനികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ തിരുവല്ല സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്ന തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നിത്. നിരോധിത മരുന്ന് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കടയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇനിയും ഉണ്ടാകുമെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. ആലപ്പുഴയിൽ കേരള കർഷക ക്ഷേമനിധി ബിൽ സെലക്ട് കമ്മറ്റിയുടെ സിറ്റിംഗിന് ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here