കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ

govt to enact reservation in kas

നിർദിഷ്ട കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ . സംവരണ വിഷയത്തിൽ പിന്നാക്ക സംഘടനകൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് നിലപാട് തിരുത്തി സർക്കാർ രംഗത്തെത്തിയത് . മുന്നാക്ക സംവരണ പരിധി ഇടതു മുന്നണി ശിപാർശ ചെയ്യുമെന്നും മന്ത്രി എ കെ ബാലൻ തിരുവനന്തപുരത്തറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംവരണത്തിൽ കണ്ണുനട്ട് കേന്ദ്ര സർക്കാരിനു പിന്നാലെ സംസ്ഥാന സർക്കാരും. കേന്ദ്രം നടപ്പാക്കിയത് മുന്നാക്ക സംവരണമെങ്കിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് കെ എ എസിൽ പിന്നാക്ക സംവരണമാണ് .ഇതിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയെന്ന് നിയമമന്ത്രി എ കെ ബാലൻ

കെ എ എസിലെ രണ്ടും മൂന്നും ധാരകളിൽ സംവരണം വേണ്ടന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. ഗസറ്റഡ് ,ഗസറ്റഡ് ഇതര ജീവനക്കാർ എന്നിവരിൽ നിന്നി നിയമനം നടത്തുന്നതാണ് രണ്ടും മൂന്നും ധാരകൾ .സംവരണത്തിലൂടെ നിയമനം നേടിയവർക്ക് വീണ്ടും സംവരണം നൽകേണ്ടന്നായിരുന്നു ഇതിനു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. പിന്നാക്ക സമുദായങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്തിയതും തെരഞ്ഞെടുപ്പ് അടുത്തതുമാണ് പുനർ വിചിന്തനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. മുന്നാക്ക സംവരണ കാര്യത്തിൽ സർക്കാർ നടപടി തുടങ്ങി. കേന്ദ്രം നിശ്ചയിക്കുന്ന വരുമാന പരിധിയിൽ കുറച്ചാവും കേരളത്തിൽ. പരിധി എത്രയെന്ന് ഇടതു മുന്നണി ശിപാർശ ചെയ്താൽ അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More