Advertisement

കൊല്ലം സംഗീതോത്സവം ജനുവരി 23 മുതൽ

January 22, 2019
Google News 0 minutes Read

കൊല്ലം കോർപറേഷനും ലയ തരംഗ സൂര്യ കൊല്ലം ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം സംഗീതോത്സവം ജനുവരി 23 മുതൽ 29 വരെ കൊല്ലത്ത് നടക്കും.7 ദിവസങ്ങളിലായി നടക്കുന്ന സംഗീതോൽസവത്തിന്റെ ഓരോ ദിവസങ്ങളിലും മൺമറഞ്ഞ പ്രശസ്ത സംഗീത പ്രതിഭകളുടെ അനുസ്മരണം കൂടി ഉണ്ടാകും. അന്തരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ സ്മരണയിൽ സ്റ്റീഫൻ ദേവസ്സി അവതരിപ്പിക്കുന്ന സംഗീത വിരുന്നോടെയാണ് സംഗീതോൽസവം തുടങ്ങുന്നത്. വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് പരിപാടി. ഉത്ഘാടന ദിനം കൊല്ലം ക്യുഎസി ഗ്രൗണ്ടിലും തുടർന്നുള്ള ദിവസങ്ങളിൽ ടൗൺ ഹാളിലുമാണ് പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. രാജ്യത്തിനകത്തെയും പുറത്തെയും പ്രശസ്തരായ സംഗീതജ്ഞർ സംഗീതോൽസവത്തിൽ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here