തമിഴില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി; വെട്രിമാരന്‍ ചിത്രത്തില്‍ നായകന്‍ ധനുഷ്

manju with dhanush

തമിഴില്‍ മാസ് എന്‍ട്രിക്കൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘അസുരന്‍’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷാണ് ചിത്രത്തിലെ നായകന്‍. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം ധനുഷാണ് ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുവാണെന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും വെട്രിമാരനാണ്. എ ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി വി പ്രകാശാണ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വെക്കൈ എന്ന നോവലാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തമിഴില്‍ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ച ആടുകളം സംവിധാനം ചെയ്തത് വെട്രിമാരനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top