പ്രവാസി ഭാരതീയ ദിവസ് സമ്മേളനം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്നതാണ് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. 85 രാജ്യങ്ങളില്‍ നിന്നായി 4500 ഓളം പ്രതിനിധികളാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസി പിന്തുണ ഉറപ്പാക്കാനുതകുന്ന സുപ്രധാന നടപടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഇന്നലെ യുവാക്കള്‍ക്കായി യുവപ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്നാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക.മൗറീഷ്യസ് പ്രധാന മന്ത്രി പ്രവീദ് കുമാര്‍ ജുഗ്‌നാഥാണ് ചടങ്ങിലെ മുഖ്യാതിഥി.സമ്മേളനത്തിലെ കേരള പവലിയന്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here