Advertisement

രഞ്ജി ട്രോഫി സെമി ഫൈനലിനൊരുങ്ങി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം

January 22, 2019
Google News 0 minutes Read
wayand krishnagiri all set to host ranji trophy semi finals

കേരളവും വിദർഭയും തമ്മിലുളള രഞ്ജി ട്രോഫി സെമി ഫൈനലിനുളള ഒരുക്കങ്ങൾ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പൂർത്തിയായി.ചരിത്രത്തിലാധ്യമായി സെമിയിൽ പ്രവേശിക്കാനായതിന്റെ ആശ്വാസത്തിലാണ് കേരളം സെമി പോരാട്ടത്തിനിറങ്ങുന്നത്.ബാറ്റിംഗിനും ബോളിംഗിനും ഒരുപോലെ ഇണങ്ങുന്ന പിച്ചാകും സെമി ഫൈനലിന് ഒരുക്കുകയെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചുക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഗുജറാത്തിനെതിരെ കേരള ടീമിനെ അകമഴിഞ്ഞ് തുണച്ചിരുന്നത് ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചായിരുന്നു.ബൗളർമാർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.എന്നാൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് സ്‌റ്റേഡിയത്തിലെ തന്നെ മറ്റൊരു പിച്ചാകും ഉപയോഗിക്കുകയെന്നാണ് ബിസിസിഐ നൽകുന്ന സൂചന.ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ തുണക്കുന്ന പിച്ചാകും സെമി ഫൈനലിനുണ്ടാകുകയെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും സ്ഥിരീകരിച്ചു.

ബിസിസിഐ ക്യുറേറ്റർമാർ ഇന്ന് സ്‌റ്റേഡിയത്തിലെത്തി പിച്ച് വിലയിരുത്തി.കേരള ടീം സ്റ്റേഡിയത്തിൽ പരിശീലനവുമാരംഭിച്ചു.24നാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക

ഇന്ത്യൻ താരം ഉമേഷ് യാദവ് ഉൾപ്പെടുന്ന വിദർഭയുടെ പേസ് ബോളിംഗ് നിരയെ അതിജീവിച്ച് വസീം ജാഫർ നയിക്കുന്ന ബാറ്റിംഗ് നിരയെ തളക്കുകയാണ് കൃഷ്ണഗിരിയിൽ കേരളത്തിന്റെ വലിയ വെല്ലുവിളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here