Advertisement

സൗദിയില്‍ 17 തൊഴിലുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കില്ല; നിരോധനം

January 23, 2019
Google News 1 minute Read
JOB SAUDI

പതിനേഴ് തൊഴിലുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കുന്നതിന് സൗദി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷയും കായിക ക്ഷമതയും കൂടുതല്‍ ആവശ്യമുളള മേഖലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കെട്ടിട നിര്‍മാണം, ഖനികള്‍, പെട്രോള്‍-ഗ്യാസ് സ്‌റ്റേഷനുകള്‍, സാനിറ്ററി-കുഴല്‍പ്പണികള്‍, ടാറിംഗ്-ലോഹം ഉരുക്കല്‍, വെല്‍ഡിംഗ്, കെമിക്കല്‍ ഗോഡൗണ്‍ എന്നിവിടങ്ങളില്‍ വനിതകളെ നിയമിക്കുന്നതിനാണ് തൊഴില്‍ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധനം ഏര്‍പ്പെടുത്തിയ ജോലികളിലേറെയും വന്‍കിട വ്യവസായവുമായി ബന്ധപ്പെട്ട ജോലികളാണ്. എന്നാല്‍ ഇവിടങ്ങളിലെ ഓഫീസ് ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ അനുമതിയുണ്ട്. അപകട സാധ്യതയുളള മേഖലയിലെ വര്‍ക് സൈറ്റുകള്‍ സന്ദര്‍ശിച്ച് ക്ലറിക്കല്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനും വനിതകളെ അനുവദിക്കും.

സൗദിയില്‍ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തില്‍ കൂടുതലാണ്. മാത്രമല്ല തൊഴില്‍ രഹിതരിലേറെയും ബിരുദവും ബിരുദാനന്ത ബിരുദവും നേടിയവരാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ തൊഴില്‍ വിപണിയില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here