Advertisement

അനധികൃതമായി വീഡിയോ കോണിന് വായ്പ; ചന്ദ കൊച്ചാറിനെതിരെ കേസ്

January 24, 2019
Google News 0 minutes Read
chanda kochar

ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസ്. വീഡിയോ കോണിന് അനധികൃതമായി വായ്പ നല്‍കിയെന്ന കേസിലാണ് ചന്ദ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവും ന്യുപവര്‍ റിന്യൂവബ്ള്‍സ് എംഡിയുമായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ എംഡി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ഇന്ന് രാവിലെ സിബിഐ കേസെടുത്തിരുന്നു.

ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോ കോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി മുംബൈയിലേയും ഔറംഗബാദിലേയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ന്യുപവര്‍ റിന്യുവബ്ള്‍സിന്റെ ഓഫീസുകളിലും സിബിഐ റെയ്‌സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപക് കൊച്ചാറിനും തൊട്ടുപിന്നാലെ ചന്ദ കൊച്ചാരിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്ബിഐ ഉള്‍പ്പെടെ 20 ബാങ്കുകളില്‍ നിന്നും 40,000 കോടി രൂപയുടെ ബാധ്യതയുണ്ട് വീഡിയോകോണിന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here