‘വിരോധത്തിന്റെ പുറത്ത് ഓരോന്ന് വിളിച്ച് പറയുന്നു’; കോടിയേരിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കോടിയേരിയോടുള്ള വിരോധത്തിന്റെ പുറത്ത് ഓരോന്ന് വിളിച്ചു പറയുകയാണെന്ന് ജയരാജന്‍ പറഞ്ഞു. വായില്‍ തോന്നിയത് പറയാമെന്നാണോയെന്നും ജയരാജന്‍ ചോദിച്ചു.
ബന്ധുനിയമന വിവാദത്തില്‍ കോടിയേരിയെ ബ്ലാക്ക്മെയില്‍ ചെയ്താണ് മന്ത്രി കെ ടി ജലീല്‍ സംരക്ഷണം സാധ്യമാക്കുന്നതെന്ന് ഫിറോസ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് തന്റെ കൈവശം തെളിവുകളുണ്ടെന്നും ഫിറോസ് പറഞ്ഞു. സിപിഐഎം മുന്‍ എംഎല്‍എയായ കൃഷ്ണന്‍ നായരുടെ ബന്ധുവായ ഡി എസ് നീലകണ്ഠന്‍ എന്നയാളെ കെ.ടി ജലീലിന്റെ കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിച്ചു. ഈ വിവരം ജലീല്‍ കോടിയേരിയെ അറിയിച്ചു. നിലവിലെ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബാ റാവു ഐഎഎസിന്റെ സഹാത്തോടെയാണ് ഈ നിയമനം നടന്നത്. ഈ നിയമനത്തെ കുറിച്ച് കോടിയേരിക്ക് അറിയാമെന്നും ഇതിന്റെ പേരിലാണ് ജലീല്‍ ഭീഷണിപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഫിറോസ് ആരോപിച്ചിരുന്നു. ഇത് വാര്‍ത്തയായ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here