ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ എത്തിയത്. ഒരു മണിക്കൂര്‍ 36 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ സിറ്റ്‌സിപാസിനെതിരെ വ്യക്തമായ ആധിപത്യമാണ് നദാല്‍ പുലര്‍ത്തിയത്. സ്‌കോര്‍: 6-2,6-4,6-0.
കളിക്കളത്തില്‍ നദാലിനെതിരെ ഒരിക്കല്‍ പോലും മുന്നിട്ടു നില്‍ക്കാന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞില്ല. നദാലിന്റെ മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു കളത്തില്‍ നിറഞ്ഞു നിന്നത്. പ്രീക്വാട്ടറില്‍ ഫെഡററെ തോല്‍പ്പിച്ചെത്തിയ സിറ്റ്‌സിപാസിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടതെങ്കിലും നദാലിന് മുന്നില്‍ അതൊക്കെ അപ്രായോഗ്യമായി. നൊവാക് ദ്യോക്യോവിച്ച്-ലൂകാസ് പൊയിലെ മത്സരത്തിലെ വിജയിയെയായിരിക്കും നദാല്‍ ഫൈനലില്‍ നേരിടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here