Advertisement

അധികാര രാഷ്ട്രീയമല്ല ലക്ഷ്യം, ഏറ്റെടുത്തിരിക്കുന്നത് ജയിപ്പിക്കാനുള്ള യത്‌നം: ശ്രീധരന്‍പിള്ള

January 24, 2019
Google News 1 minute Read
ps sreedharan pillai

‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ’ എന്ന ചോദ്യത്തിന് മനസ് തുറന്ന് ശ്രീധരന്‍പിള്ള. അധികാര രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. പവര്‍ പൊളിറ്റിക്‌സിന് അപ്പുറം ജയിപ്പിക്കാനുള്ള യത്‌നമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു. ബിജെപിക്ക് അനുകൂല സാഹചര്യം കേരളത്തിൽ ഉണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ബിജെപിയുടെ ശബരിമല സമരം വന്‍ വിജയമായിരുന്നെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Read Also: ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് സാധ്യതകളിലേക്ക് കടന്ന് ബിജെപി ദേശീയ നേതൃത്വം; കരട് തയ്യാറാക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി

അതേസമയം, കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമോ എന്നതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന ഒരാളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇല്ല. പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനത്തിരിക്കുന്നവര്‍ രാഷ്ട്രീയത്തിന് അതീതരാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ ബിജെപിയുടെ നേതൃയോഗം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here