ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മത്സരിക്കും; ഉമ്മന്‍ ചാണ്ടി
ഹൈക്കമാന്‍റ് ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി . പാർട്ടി നേതാക്കളും പ്രവർത്തകരും ഉമ്മൻചാണ്ടി മത്സരിക്കണമെന്ന വികാരം പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം നിലപാടിൽ അയവ് വരുത്തിയത് . ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് മുസ്‌ലീം ലീഗും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ മണ്ഡലത്തിൽ ദിവസങ്ങളായി ഉയർന്നു നിന്ന ചോദ്യമായിരുന്നു. താൻ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി തന്നെ കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ, പല കോണുകളിൽ നിന്നുള്ള സമ്മർദ്ദം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാന്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here