ടെന്‍ ഇയര്‍ ചലഞ്ച് ഇവര്‍ സേവ് ദ ഡേറ്റാക്കി

save the date

സോഷ്യല്‍ മീഡിയ മുഴുവന്‍ ടെന്‍ ഇയര്‍ ചലഞ്ചാണ്. പത്ത് കൊല്ലങ്ങള്‍ കൊണ്ട് കാലം ഉണ്ടാക്കിയ വ്യത്യാസങ്ങള്‍ കണ്ട് ആസ്വദിക്കുകയാണ് സോഷ്യല്‍ മീഡിയ.  സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുതിയ ട്രെന്റിന് പിന്നാലെയാണ്.
ആ കൂട്ടത്തിലേക്ക് കുറച്ച് ക്യൂട്ട്നെസ് കൂടുതല്‍ ഉള്ള ഒരു ടെന്‍ ഇയര്‍ ചലഞ്ച് വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണ ഫോട്ടോയില്‍ ഒപ്പം നിന്ന രണ്ട് കുട്ടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കല്യാണം കഴിക്കാന്‍ പോകുകയാണ്. ഈ ചലഞ്ച് ഫോട്ടോ ഇവരുടെ സേവ് ദ ഡേറ്റ് ഫോട്ടോയായാണ് സോഷ്യല്‍ പ്രചരിക്കുന്നത്. നെടുമങ്ങാട് സ്വദേശിയായ രജി വിഷ്ണുവിന്റേയും, ദേവികയുടേയും ഫോട്ടോയാണിത്. ധ്രുവ് വെഡ്ഡിംഗാണ് ഈ വ്യത്യസ്തമായ സേവ് ദ ഡേറ്റിന് പുറകില്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top